X

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാര്‍ വംശീയ വിദ്വേഷികളായോ?

ഹിതപരിശോധന ബ്രിട്ടന് ഉണ്ടാക്കാന്‍ പോകുന്ന ലാഭവും നഷ്ടവുമെല്ലാം ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ മാധ്യമങ്ങള്‍ അന്വേഷിക്കാന്‍ മറന്നൊരു കാര്യമുണ്ട്. ഹിതപരിശോധനയ്ക്ക് ശേഷം അന്യനാട്ടുകാര്‍ ബ്രിട്ടനില്‍ എങ്ങനെ കഴിയുന്നു അവരോട് ബ്രിട്ടീഷുകാര്‍ എങ്ങനെ പെരുമാറുന്നു എന്നാണത്. ബ്രിട്ടന്റെ സാമ്പത്തിക രംഗവും ഓഹരി വിപണി തകര്‍ച്ചയും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ ഇവരുടെ അവസ്ഥ വാര്‍ത്തയാക്കാന്‍ അത്ര താല്പര്യം കാണിച്ചില്ല.

ബ്രിട്ടനില്‍ പക്ഷേ കാര്യങ്ങള്‍ എല്ലാവരും ഭയന്ന പോലെ തന്നെ മാറുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കും ജോലിക്കായി ബ്രിട്ടനില്‍ എത്തിയവര്‍ക്കും വലിയ വംശീയവിദ്വേഷമാണ് ബ്രിട്ടനില്‍ നേരിടേണ്ടി വരുന്നത്.

നിങ്ങള്‍ എന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്? നീ ഏതു നാട്ടുകാരി/നാട്ടുകാരനാണ്? നിന്റെ രാജ്യം ഏതാണ്? നിന്റെ നിറം കണ്ടിട്ട് ബ്രിട്ടണില്‍ ഉള്ളതാണെന്ന് തോന്നുന്നില്ലല്ലോ തുടങ്ങി അതിരു കടന്ന അഭിപ്രായ പ്രകടങ്ങളും കുത്തുവാക്കുകളും പ്രയോഗിക്കുന്നവര്‍ വരെയുണ്ട്. വംശീയവിദ്വേഷത്തിന് വിധേയമാകേണ്ടി വന്നവരില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട് എന്നതാണ് വസ്തുത.

ഇങ്ങനെ വംശീയവിദ്വേഷത്തിന് വിധേയരാകേണ്ടി വന്നവര്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്…

നിയോ നാസി സ്റ്റിക്കറുകള്‍ ഗ്ലാസ്‌കോയിലും സ്ലൈഡിലും കാണാന്‍ ഇട വന്നു. അതെന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു എന്നാണ് ഏയ്ഓണ്‍ എന്നൊരാള്‍ ട്വീറ്റ് ചെയ്തത്. പോസ്റ്ററുകളുടെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ ട്വീറ്റുകളും ചിത്രങ്ങളും കാണുവാന്‍:

 http://goo.gl/Ra9Bs4 

 

This post was last modified on June 29, 2016 10:26 am