X

നെതര്‍ലാണ്ട്സില്‍ ജനപ്രിയ വലതുപക്ഷത്തിന് തോല്‍വി; അമേരിക്ക തോറ്റിടത്ത് യൂറോപ്പ് വിജയിക്കുമ്പോള്‍

യൂറോപ്പില്‍ 2017ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം പരാജയപ്പെട്ടിരിക്കുന്നു

യൂറോപ്പില്‍ തീവ്ര വലതുപക്ഷം 2017-ലെ അതിന്റെ ആദ്യ പോരാട്ടത്തില്‍  പരാജയപ്പെട്ടിരിക്കുന്നു. ലോകം ഏറെ ഉറ്റുനോക്കിയ ഡച്ച് തെരഞ്ഞെടുപ്പില്‍ തീവ്രദേശീയതയുടെ വക്താക്കളായ ഗ്രീറ്റ് വൈല്‍ഡേഴ്സ് വളരെ പിന്നിലായി രണ്ടാം സ്ഥാനത്താണ്.

അണികളുടെ ആഘോഷള്‍ക്കിടയില്‍ ബുധനാഴ്ച്ച രാത്രി യാഥാസ്ഥിതിക പ്രധാനമന്ത്രി മാര്‍ക് റത്തെ വിജയം അവകാശപ്പെട്ടു.

“ഈ രാത്രി നെതര്‍ലാണ്ട്സിന് വേണ്ടിയാണ്-ബ്രെക്സിറ്റിനും, അമേരിക്കന്‍ തെരഞ്ഞെടുപ്പിനും ശേഷം- നമ്മള്‍ അത് നിര്‍ത്താന്‍ പറഞ്ഞു, തെറ്റായ രീതിയിലുള്ള ജനപ്രിയത,” അയാള്‍ പറഞ്ഞു.

ഏതാണ്ട് 81% പേര്‍ വോട്ട് ചെയ്തു. മൂന്നു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നീണ്ട നിരകളായിരുന്നു.

ഏപ്രിലിലെ ഫ്രഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനും സെപ്റ്റംബറിലെ ജര്‍മ്മന്‍ ദേശീയ തെരഞ്ഞെടുപ്പിനും മുമ്പുള്ള  യൂറോപ്പിലെ ജനപ്രിയ വലതുപക്ഷത്തിന്റെ ശക്തി പരിശോധനയായിട്ടായിരുന്നു ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. 94% വോട്ടുകള്‍ എന്നിയപ്പോള്‍ റത്തെയുടെ Party For Freedom and Democracy 150 സീറ്റുകളുള്ള ദേശീയ പാര്‍ലമെന്റില്‍ 33 സീറ്റുകള്‍ നേടും എന്നുറപ്പായി. വൈല്‍ഡറുടെ Freedom Party അഥവാ PVV 20 സീറ്റുകള്‍ നേടും. കൃസ്ത്യന്‍ ഡെമോക്രാറ്റ്,  D66 പാര്‍ട്ടികളെക്കാളും കേവലം ഒരു സീറ്റുമാത്രം കൂടുതല്‍.

ജനപ്രിയ തരംഗത്തില്‍ കൂടുതല്‍ വലത്തോട്ട് നീങ്ങിയ റത്തെയുടെ കക്ഷിക്ക് 2012-ലെത്തിനെക്കാള്‍ 8 സീറ്റ് കുറവേ ലഭിച്ചുള്ളൂ. പക്ഷേ വൈല്‍ഡേഴ്സിന്‍റെ വെല്ലുവിളി തടഞ്ഞതിനാല്‍ ഇതൊരു വിജയമായാണ് ആഘോഷിക്കുന്നത്.

വലിയ തോതിലുള്ള കുടിയേറ്റങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും എതിരായ വൈല്‍ഡേഴ്സ് എന്നാല്‍ പിന്നാക്കം പോകുന്നില്ല. താനും ‘ഈ വിജയത്തിന്റെ ഭാഗമാണ്’ എന്നയാള്‍ അവകാശപ്പെടുന്നു.

യൂറോപ്പില്‍ ആശ്വാസം

‘തീവ്രവാദത്തിനെതിരായ വ്യക്തമായ വിജയം’ എന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വ ഔലാന്ദ് ഇതിനെ വിശേഷിപ്പിച്ചത്.

“തുറന്ന സമീപനത്തിന്റെ മൂല്യങ്ങളും, മറ്റുള്ളവരോടുള്ള ബഹുമാനവും, യൂറോപ്പിന്റെ ഭാവിയിലുള്ള വിശ്വാസവുമാണ് ലോകത്തെ പിടിച്ചുകുലുക്കുന്ന ദേശീയതാ വാദങ്ങള്ക്കും ഒറ്റപ്പെടലിനുമുള്ള ശരിയായ പ്രതികരണം, “ അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു, “ബഹുഭൂരിപക്ഷം ഡച്ച് വോട്ടര്‍മാരും യൂറോപ്യന്‍ വിരുദ്ധ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരിക്കുന്നു… അത് നല്ല വാര്‍ത്തയാണ്. ശക്തമായൊരു യൂറോപ്പിന് നിങ്ങളെ ആവശ്യമുണ്ട്.”

“ഇ യു വിരുദ്ധ വലത്” നെതര്‍ലാണ്ട്സില്‍ തോറ്റു എന്നായിരുന്നു ഇറ്റലിയുടെ വിദേശകാര്യമന്ത്രി പൌലോ ജെന്‍റിലിയോനി ട്വീറ്റ് ചെയ്തത്. “മാറ്റത്തിനും യൂറോപ്യന്‍ യൂണിയന്‍ പുനരുജ്ജീവിപ്പിക്കുന്നതിനും.”

എന്നാലും, ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ Front National സെക്രട്ടറി ജനറല്‍ നിക്കോളാസ് ബേ വൈല്‍ഡേഴ്സിനെ അഭിനന്ദിച്ചു. ആ പാര്‍ടിയുടെ “പുരോഗതി ശരിക്കും ഒരു വിജയമാണെന്ന്’ ട്വീറ്റ് ചെയ്തു. ഫ്രണ്ട് നാഷണലിന്റെ  പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മറീന്‍ ലീ പെന്‍ ഏപ്രില്‍ 23-നു നടക്കുന്ന ഫ്രാന്‍സിലെ ആദ്യവട്ട വോട്ടിംഗില്‍ ശക്തമായി മുന്നിലുണ്ട്.

This post was last modified on March 17, 2017 12:35 pm