X

ബോറിസ് ജോൺസന്റെ തെരഞ്ഞെടുപ്പു നിർദ്ദേശം പാർ‌ലമെന്റ് വീണ്ടും തള്ളി

ഒക്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിലേക്ക് കടക്കണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദ്ദേശം ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 293 എംപിമാർ മാത്രമാണ് ബോറിസ് ജോൺസന് അനുകൂലമായി വോട്ട് ചെയ്തത്.

ഒക്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കിയിരുന്നു. ഉടമ്പടി രഹിത ബ്രെക്സിറ്റ് നടപ്പാക്കുന്നത് തടയുന്ന ഒരു നിയമം പാസ്സാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കരാറില്ലാത്ത ബ്രെകിസ്റ്റും (നോ ഡീല്‍) ഒക്ടോബര്‍ 15നുള്ള പൊതുതിരഞ്ഞെടുപ്പും പാര്‍ലമെന്റ് കഴിഞ്ഞയാഴ്ചയും വോട്ടിനിട്ട് തള്ളിയിരുന്നു.

ഉടമ്പടിയോടെയോ അല്ലാതെയോ യൂറോപ്യൻ യൂണിയൻ വിടാന്‍ ഒക്ടോബർ 19നു മുമ്പായി എംപിമാരുടെ സമ്മതം ലഭിക്കാത്ത പക്ഷം ബ്രെക്സിറ്റ് 2020 ജനുവരി മാസം വരെ തടയണമെന്ന പുതിയ നിയമനിർമാണത്തിന് രാജകീയ അംഗീകാരം വാങ്ങിയിട്ടുണ്ട് ബോറിസ് ജോൺസൺ. നിലവിലെ യുകെ നിയമപ്രകാരം ഉടമ്പടി ഉണ്ടായാലും ഇല്ലെങ്കിലും 2019 ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കിയിരിക്കണം.

This post was last modified on September 10, 2019 12:36 pm