X

ജെഎന്‍യു പൊലീസ് നടപടി: വിസിയുടെ പങ്ക് തെളിയുന്നു

അഴിമുഖം പ്രതിനിധി

ജെഎന്‍യുവില്‍ റെയ്ഡ് നടത്താന്‍ പൊലീസിനെ അനുവദിച്ചത് വിസി എം ജഗദീഷ് കുമാര്‍ ആണെന്നതിനുള്ള തെളിവ് പുറത്തു വന്നു. റെയ്ഡ് നടത്താന്‍ വിസി അനുവാദം നല്‍കിയെന്ന് നേരത്തെ അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും വിസി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ആരോപണം നിഷേധിച്ചിരുന്നു.

ആവശ്യമെങ്കില്‍ പൊലീസിന് കാമ്പസില്‍ കയറാന്‍ വിസി അനുവദിച്ചുവെന്ന് അറിയിച്ചു കൊണ്ട് സര്‍വകലാശാല രജിസ്ട്രാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എഴുതിയ കത്താണ് പുറത്ത് പുറത്തുവന്നത്. ഫെബ്രുവരി 11-നാണ് കത്ത് എഴുതിയിരിക്കുന്നത്.

അടുത്തദിവസം തന്നെ പൊലീസ് ജെഎന്‍യു കാമ്പസിലേക്ക് ഇരച്ചു കയറുകയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം അനുസ്മരിക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണ വിധേയരായവരെ പിടികൂടാനാണ് പൊലീസ് കാമ്പസില്‍ കയറിയത്. എന്നാല്‍ പൊലീസിന്റെ ഈ നടപടി അനാവശ്യമായിരുന്നു എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

ഈ പൊലീസ് റെയ്ഡിലാണ് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യയെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തിലെ പൊലീസ് നടപടിയെ അനുകൂലിക്കുന്നില്ലെന്ന് ഡീന്‍മാരുടെ കമ്മിറ്റി വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. സര്‍വകലാശാലയുടെ സ്വയംഭരണ പദവിക്ക് ഈ നടപടി ഭീഷണിയാണെന്ന് കമ്മിറ്റിയിലെ അംഗമായ സിപി ചന്ദ്രശേഖര്‍ കത്തില്‍ പറയുന്നു.

This post was last modified on December 27, 2016 3:38 pm