X

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നറുക്കെടുപ്പ്

അഴിമുഖം പ്രതിനിധി

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇനി നറുക്കെടുപ്പ്. ഈ ലക്ഷ്യം മുന്‍നിറുത്തി ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിവിധ മേഖലകളില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രതിവാര, ദ്വൈവാര ഭാഗ്യനറുക്കെടുപ്പുകളുടെ ഒരു പദ്ധതി തയ്യാറാക്കാന്‍ ദേശീയ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷനോട് നീതി ആയോഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു നിശ്ചിത വാരത്തില്‍ നടത്തുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഭാഗ്യനറുക്കെടുപ്പുകള്‍ നടത്തുന്നതിന് പുറമെ ദൈവാരത്തില്‍ വന്‍സമ്മാനങ്ങള്‍ നല്‍ക്കാനും നിര്‍ദ്ദേശമുണ്ടെന്ന് നീതി ആയോഗിന്റെ പ്രസ്താവനയില്‍ പറയുന്നു. ദരിദ്രര്‍, മധ്യവര്‍ഗ്ഗങ്ങള്‍, ചെറുകിട വ്യാപാരണങ്ങള്‍ എന്നിവയ്ക്കായിരിക്കും പദ്ധതി ഊന്നല്‍ നല്‍കുക. എന്നാല്‍ ഇതിന്റെ മാര്‍ഗ്ഗരേഖകള്‍ ഇനിയും തയ്യാറാക്കിയിട്ടില്ല.

നവംബര്‍ എട്ടിന് ശേഷമുള്ള എല്ലാ ഡിജിറ്റല്‍ ഇടപാടുകളെയും പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് നീക്കം. എല്ലാ തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകളും ഇതിന്റെ കീഴില്‍ വരും. വില്‍പന നടക്കുന്ന സ്ഥലത്ത് നടക്കുന്ന ഇടപാടുകളെ ആസ്പദമാക്കിയാവും വ്യാപാരികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക.

This post was last modified on December 27, 2016 2:13 pm