X

മരിച്ചുവെന്ന വ്യാജവാര്‍ത്തകള്‍; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അഴിമുഖം പ്രതിനിധി

സമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എംപി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. ഇന്നസെന്റ് എംപി മരണമടഞ്ഞതായി വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ രണ്ടാം തവണയാണ് പ്രചരിക്കുന്നതെന്നും പോലീസ് അന്വേഷണത്തിലൂടെ വ്യാജപ്രചരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണം എന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 25നും സമാനമായ രീതിയില്‍ പ്രചരണം നടന്നിരുന്നു. ഇതേ തുടര്‍ന്ന്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് എംപി പരസ്യ പ്രസ്താവന ഇറക്കിയിരുന്നു. അതിനു ശേഷവും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇന്നസെന്റ് എംപി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്.

 

 

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment