X

കടിച്ച പാമ്പിന് തടവ് ശിക്ഷ വിധിച്ച് കര്‍ഷകന്‍

അഴിമുഖം പ്രതിനിധി

കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുക, അല്ലെങ്കില്‍ കടിച്ചവനെ തിരിച്ചു കടിക്കു എന്നൊക്കെ ഒത്തിരി കേട്ടിട്ടുള്ളതാണെങ്കിലും ഛത്തീസ്ഗഡിലെ ഒരു കര്‍ഷകന്‍ തന്നെ കടിച്ച പാമ്പിന് കൊടുത്ത ശിക്ഷ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്.

ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍പ്പെട്ട ലഹംഗ്ബാരെ എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ലാല്‍ഹരി ലാല്‍. ലാല്‍ തന്റെ നിലം ഉഴുതുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇഴഞ്ഞുവന്നൊരു കരിമൂര്‍ഖന്‍ കര്‍ഷകനെ കടിച്ചത്. തന്നെ കടിച്ച പാമ്പിനെ തല്ലിക്കൊല്ലാനൊന്നും നില്‍ക്കാതെ ലാല്‍ ചെയ്തത് മറ്റൊന്നായിരുന്നു. കടിച്ചിട്ട് ഇഴഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച കരിമൂര്‍ഖന്റെ പിന്നാലെ ചെന്ന് അതിനെ കൈയോടെ പിടികൂടി വീട്ടില്‍ കൊണ്ടുവന്നു.

പിന്നീടുള്ള ലാലിന്റെ നടപടിയായിരുന്നു വിചിത്രം. ഒരു ചരടെടുത്ത് തലയ്ക്ക താഴെയായി ഒരു കുടുക്ക് മുറുക്കി മുറ്റത്ത് കെട്ടിയിട്ടു! പാമ്പിന് അസ്വസ്ഥയുണ്ടാക്കുന്ന ബന്ധനമൊന്നുമില്ല. മാത്രമല്ല കൃത്യസമയത്ത് ഭക്ഷണവും വെള്ളവുമെല്ലാം കൊടുക്കുന്നുമുണ്ട്. എന്ത്യാലും ഗ്രാമവാസികളൊക്കെ ലാല്‍ഹരിയുടെ വീട്ടിലേക്ക് കുതിച്ചെത്തുകയാണ്, ആ തടവുകാരനെ കാണാന്‍…

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment