X

പുസ്തകങ്ങളും യൂണിഫോമും വാങ്ങാന്‍ കര്‍ഷകനായ പിതാവിന് ഗതിയില്ല; 13കാരന്‍ തൂങ്ങിമരിച്ചു

മഹാരാഷ്ട്രയിലാണ് സംഭവം

പുതിയ അധ്യായനവര്‍ഷം ആരംഭിച്ചിട്ടും ആവശ്യമായ പുസ്തകളും ബുക്കുകളും സ്‌കൂള്‍ യൂണ്‌ഫോം വാങ്ങാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം.

ഒസാമന്‍ബാദ് ജില്ലയില്‍ ബാവി ഗ്രാമത്തിലെ കര്‍ഷകനായ നബിലാല്‍ മൊഹമ്മദ് അട്ടാറിന്റെ 13 കാരനായ മകന്‍ അര്‍ബാസ് നബിലാല്‍ അട്ടാറാണ് ജീവനൊടുക്കിയത്. പലതവണ അര്‍ബാസ് പിതാവിനോട് തന്റെ ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ബാങ്കില്‍ നിന്നും കാര്‍ഷികാവശ്യത്തിനായി എടുത്ത ഒരുലക്ഷം രൂപയുടെ വായ്പപോലും തിരിച്ചടയ്ക്കാന്‍ വഴിയില്ലാതിരുന്ന നബിലാലിന് മകന് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ വാങ്ങിനല്‍കാനുള്ള ഗതിയില്ലായിരുന്നു. ഈ നിസ്സാഹയാവസ്ഥ അയാള്‍ മകനോട് പറയുകയും ചെയ്തു. ഈ ആവസ്ഥയില്‍ മനംനൊന്ത അര്‍ബാസ് കൃഷിയിടത്തിലെ പുളിമരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജൂണ്‍ 20 നായിരുന്നു ഈ ആത്മഹത്യ നടന്നത്.