X

കടം കേറി മുടിഞ്ഞു; മറാത്താവദയില്‍ മൂന്ന് മാസത്തിനിടെ ജീവനൊടുക്കിയത് 200 കര്‍ഷകര്‍

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ മറാത്താവാദ മേഖലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 കര്‍ഷകര്‍ ജീവനൊടുക്കി. മേഖലയിലെ എട്ട് ജില്ലകളിലുള്ള കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. വര്‍ദ്ധിച്ച ബാങ്ക് കടം തിരിച്ചടക്കാനാകാതെ വന്നതാണ് ആത്മഹത്യക്ക് കാരണം. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് വിള നശിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ വര്‍ഷം പ്രദേശത്ത് 510 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2015ലെ കണക്ക് പ്രകാരം ഇതുവരെ 105 കുടുമ്പങ്ങളിലെ കര്‍ഷകരാണ് ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്.

This post was last modified on December 27, 2016 2:53 pm