ഒഡീഷയില്‍ പണമില്ലാത്തതിനാല്‍ അഞ്ചുവയസ്സുകാരിയുടെ മൃതദേഹവുമായി പിതാവ് 15 കി.മീ നടന്നു. അംഗുല്‍ ജില്ലയിലെ ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് മകളുടെ മൃതദേഹം ചുമന്നുപോകേണ്ടി വന്നത്. സൗജന്യമായി മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കാത്തതിനാലാണ് ഗട്ടി ദിബാറിന് മകളുടെ മൃതദേഹവുമായി നടക്കേണ്ടി വരുന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ഗട്ടിയുടെ മകള്‍ സുമിയെ പല്ലഹാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുട്ടി മരണപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ ആവിശ്യപ്പെട്ടു. മൃതദേഹം കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ സേവനത്തെക്കുറിച്ച് അറിയാത്ത ഗട്ടിക്ക് പണം ഇല്ലാത്തതിനാല്‍ മൃതദേഹം ചുമന്നുകൊണ്ടുപോവുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. 15 കി.മീ ആണ് ഗട്ടി മകളുടെ മൃതദേഹവുമായി നടന്നത്.
ജനുവരി നാലിനായിരുന്നു സംഭവം നടന്നത്. ഗട്ടി മൃതദേഹവുമായി പോകുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്തോടുകൂടിയാണ് അധഇകൃതര്‍ ഈ വിവരം അറിയുന്നത്. ആശുപത്രിയിലെ ജൂനിയര്‍ മാനേജരെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദാനാമാജിയെന്ന ആള്‍ക്ക് ഇതുപോലെ ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിരുന്നു.
Leave a Comment