എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഷങ്കര്‍-രജനികാന്ത് ചിത്രം 2.0(യന്തിരന്‍ 2)ന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയത്. ഔദ്യോഗികമായി ടീസര്‍ റിലീസ് ചെയ്യുന്നതിനും മുന്നേ ടീസര്‍ ലീക്ക് ആയതില്‍ കടുത്ത വിഷമത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
2.0 ന്റെ ടീസര്‍ ലീക്ക് ആയതില്‍ തന്റെ രോഷം മുഴുവന്‍ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനിയുടെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് സൗന്ദര്യ തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക റിലീസിനു മുന്നേ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവം, ഒരിക്കലും ക്ഷമിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയുന്നതല്ല. ഹൃദയശൂന്യമായ പ്രവര്‍ത്തിയാണിത്, ഏതാനും സെക്കന്‍ഡുകളുടെ ആവേശത്തിനു വേണ്ടി എത്രയോ പേരുടെ കഠിനാദ്ധ്വാനവും, പരിശ്രമവും വൈകാരികതയുമൊക്കെയാണ് നിങ്ങള്‍ മറന്നു പോയത്; സൗന്ദര്യ പ്രതികരിച്ചു. പൈറസി അവസാനിപ്പിക്കുക, ഡിജിറ്റല്‍ മീഡിയ ചൂഷണം എന്നിവ അവസാനിപ്പിക്കുക എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Leave a Comment