X

പ്രേമം ഇറങ്ങിയപ്പോഴും ഇതേ ആരോപണം ഉണ്ടായിരുന്നു; 96 സംവിധായകന്‍ പ്രേംകുമാര്‍

ഭാരതി രാജയുടെ ആരോപണങ്ങള്‍ പ്രേം കുമാര്‍ നിഷേധിച്ചു

വിജയ് സേതുപതി-തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 96 തന്റെ സംവിധാന സഹായിയായ സുരേഷിന്റെ കഥയുടെ മോഷണമാണെന്ന് ആരോപിച്ച രംഗത്തെത്തിയ ഭാരതിരാജയ്ക്ക് മറുപടിയുമായി സംവിധായകന്‍ പ്രേംകുമാര്‍. പ്രേമം എന്ന സിനിമയ്‌ക്കെതിരെയും ഇതുപോലുള്ള ആക്ഷേപം ഉണ്ടായതാണ്. ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രവുമായി സാമ്യമുണ്ടെന്നായിരുന്നു പ്രേമത്തിനെതിരേയുള്ള സംസാരം. ഇതു തന്നെയാണ് 96 ന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നു പ്രേം കുമാര്‍ പറയുന്നു. ഒടുവില്‍ പ്രേമവും ഓട്ടോഗ്രാഫും തികച്ചും വ്യത്യസ്തമായ രണ്ടു സിനിമകളാണെന്നു ചേരന്‍ സാര്‍ തന്നെ രംഗത്തു വന്നു പറഞ്ഞു. 96 ഇതുവരെ ആരും പറയാത്ത കഥയൊന്നുമല്ല, എല്ലാവരുടെയും ജീവിതത്തില്‍ പൊതുവായി സംഭവിച്ചിട്ടുള്ളൊരു കാര്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാരതിരാജ സാര്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ വിളിച്ചിരുന്നു. 96 ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയാണ്, അവരുടെ ഉദ്ദേശം ശരിയാതല്ലെന്നു മനസിലായി. അതുകൊണ്ട് ഇതുവരെ ഭാരതി രാജ സാറിന്റെ വീട്ടിലേക്ക് പോകാന്‍ ഞാന്‍ തീരുമാനം എടുത്തിട്ടുമില്ല. നിയമപരമായി പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതു നേരിടാന്‍ ഞാന്‍ തയ്യാറാണ്.

സുരേഷ് പറയുന്നത് തനിക്ക് കഥ രിജസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല, സാമ്പത്തിക ബുദ്ധിമുട്ട് ആയിരുന്നു കാരണമെന്ന്. ഭാരതി രാജയെ പോലെ ഒരു മഹാനായ സംവിധായകനൊപ്പം പത്തുവര്‍ഷത്തോളം ജോലി ചെയ്ത ഒരാളാണ് സുരേഷ് എന്നോര്‍ക്കണം. 2016 ല്‍ ഞാന്‍ 96 ന്റെ കഥ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്തതാണ്. യൂണിയന്‍ എനിക്ക് പൂര്‍ണ പിന്തുണയാണ് തരുന്നത്. കോടതയില്‍ എനിക്കെതിരേ കേസ് ഫയല്‍ ചെയ്യുുകയാണ്, വ്യക്തമായ തെളിവുകളോടെ ഞാനത് നേരിടും; പ്രേം കുമാര്‍ പറയുന്നു.

ഭാരതി രാജ പറഞ്ഞത്, തന്റെ സഹായിയായ സുരേഷ് ഈ കഥ 2012 ല്‍ തന്നോട്ട് പറഞ്ഞിരുന്നതാണെന്നാണ്. കൂടാതെ സംവിധായകന്‍ മരുതുപാണ്ഡ്യന്‍ അടക്കമുള്ള ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 96 സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ മരുതുപാണ്ഡ്യന് പ്രത്യേക നന്ദി പറയുന്നുണ്ട്. ഇതാണ് തങ്ങളുടെ സംശയം ശക്തിപ്പെടാന്‍ കാരണമെന്നും ഭാരതി രാജ പറഞ്ഞിരുന്നു.

Related Post
Leave a Comment