X

കുട്ടിക്കുറ്റവാളികളെ കുറിച്ചുള്ള ചിത്രത്തിലെ താരത്തിന് കുത്തേറ്റു; പിന്നിൽ ഇറ്റാലിയൻ ‘ബേബി ഗ്യാങ്’?

പ്രമുഖ അന്വേഷക പത്രപ്രവർത്തകനും മാഫിയ വിദഗ്ദ്ധനുമായ റോബർട്ടോ സവിയാനോയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'ദി പിരാൻഹസ്'

നേപ്പിൾസിലെ കുട്ടികളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് പറഞ്ഞ ‘പിരാൻഹസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൗമാരക്കാരനായ താരം ‘ആർട്ടീം തെക്കുക്ക്’ന് കുത്തേറ്റു.

പ്രമുഖ അന്വേഷക പത്രപ്രവർത്തകനും മാഫിയ വിദഗ്ദ്ധനുമായ റോബർട്ടോ സവിയാനോയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ദി പിരാൻഹസ്’. നേപ്പിൾസിലെ കുട്ടി കുറ്റവാളികളെയും, ഗ്യാങ്ങുകളെയും കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ പിരാൻഹസ് സംവിധാനം ചെയ്തിരിക്കുന്നത് ക്ലവുഡിയോ ജിയോവന്നെസ് ആണ്.

പ്രാദേശിക മാധ്യമ റിപോർട്ടുകൾ പ്രകാരം രാത്രിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക് തിരികെ വരുന്ന സമയത്താണ് താരത്തിന് നേരെ ആക്രമണം ഉണ്ടായത്‌. സുഹൃത്തിന് മർദ്ദനമേൽക്കുകയും തെക്കുക്ക്ന് രണ്ടു തവണ കുത്ത് ഏറ്റതുമായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ജീവനു ഭീഷണിയായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇറ്റാലിയൻ ‘ബേബി ഗ്യാങ്‌സ്’ ആണ് താരത്തെ അക്രമിച്ചതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

This post was last modified on April 30, 2019 4:53 pm