X

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഫോനിയെ തുടർന്നുണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാന്‍ ഒരുക്കങ്ങൾ ആരംഭിച്ചതായി നാവിക സേന പ്രതികരിച്ചു.

ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്ന സാഹചര്യത്തിൽ കേരളത്തിൽ പരക്കെ മഴയക്ക് സാധ്യതയെന്ന‌് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . സംസ്ഥാനത്ത് പലയിടത്തും ഇന്നലെ മഴ ലഭിച്ചിരുന്നു.

തമിഴ്നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിലും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരങ്ങളിലും സമാനമായി ഭേദപ്പെട്ട മഴപെയ്യുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ഫോനി ദിശമാറി സഞ്ചരിക്കുമ്പോഴും ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പും നില നില്‍‌ക്കുന്നുണ്ട്. നിലവിൽ, ഇന്ത്യന്‍ തീരത്തുനിന്ന് 950 കിലോമീറ്റര്‍ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. എന്നാൽ കേരള തീരത്ത് കാറ്റ് മണിക്കൂറിൽ 30-40 കിമി വരെ കൈവരിക്കാൻ സാധ്യതയുണ്ട്. ഇത് 50 കി മീ. വേഗം വരെ എത്തിയേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബംഗാൾ ഉൾക്കടലിന്റെ തീരത്തേക്ക് സഞ്ചരിക്കുന്ന ഫോനി 125 കി മീ. വേഗതയിൽ തീരം തൊടേക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ തമിഴാട് തീരങ്ങൾ, പോണ്ടിച്ചേരി, തെക്കൻ ആന്ധ്ര പ്രദേശ് അടുത്ത 24 മണിക്കൂറിലും സമാനമായ സാഹചര്യം തുർരുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കന്നു.

നിലവിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടിലിന്റെയും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലുള്ള ‘ഫോനി’ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം രാവിലെ 8.30 ഓട് കൂടി 12.3 N അക്ഷാംശത്തിലും 86.2 E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ഒഡീഷയിലെ പുരിയിൽ
നിന്ന് 830 കിലോമീറ്റർ തെക്കായും ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് 670 കിലോമീറ്റർ തെക്ക്- തെക്കുകിഴക്കായും ശ്രീലങ്കയിലെ ട്രിൻകോമാളീയിൽ നിന്ന് 680 കിലോമീറ്റർ വടക്കുകിഴക്കായും എത്തിയിരിക്കുന്നു.

അടുത്ത 12 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് ശക്തിയേറിയ അതിതീവ്ര ചുഴലിക്കാറ്റായി (extremely severe cyclonic storm) രൂപപ്പെടാൻ സാധ്യത ഏറെയാണ് . മെയ്‌ 1 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി (recurve) സഞ്ചരിക്കുമെന്നും മെയ് 3 ഉച്ച തിരിഞ്ഞു 170-180 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 200 കിലോമീറ്റർ വരെയും പരമാവധി വേഗത നിലനിർത്തി ഒഡീഷ തീരത്ത് എത്തുവാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

അതിനിടെ, ഫോനിയെ തുടർന്നുണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാന്‍ ഒരുക്കങ്ങൾ ആരംഭിച്ചതായി നാവിക സേന പ്രതികരിച്ചു. കപ്പുലുകള്‍ ഉൾപ്പെടെ സംവിധാനങ്ങൾ ഇതിനോടകം സജ്ജമാണെന്നാണ് നേവി വൃത്തങ്ങളുടെ പ്രതികരണം. ഡോക്ടർമാർ, മുങ്ങൽ വിദഗ്ദർ, റബര്‍ ബോട്ടുൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്നും നാവി സേന അറിയിച്ചു.

 

 

This post was last modified on April 30, 2019 3:14 pm