സംവിധയകാൻ സുഗീതും നടൻ ദിലീപും ആദ്യമായി ഒന്നിക്കുന്നു. ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളാലായി എത്തുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. ഊട്ടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് റിപോർട്ടുകൾ. കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം. ദിലീപിന്റെ ക്രിസ്മസ് റിലീസായി ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപോർട്ടുകൾ.
ജാക്ക് ഡാനിയൽ എന്ന ചിത്രമായാണ് ദിലീപിന്റേതായി ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത് . കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.അഞ്ജു കുര്യൻ നായികയായി എത്തുന്ന സിനിമയിൽ തമിഴ് നടൻ അർജുനും അഭിനയിക്കുന്നുണ്ട്. ജയസൂര്യയാണ് ജാക്ക് ഡാനിയൽ സംവിധാനം ചെയ്യുന്നത്. എന്നാൽ ഇത്തവണ ദിലീപിന് ഓണ ചിത്രമില്ല.ഒക്ടോബറിൽ ജാക്ക് ഡാനിയൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന. ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ദിലീപിന് പൂർത്തിയാക്കാനുണ്ട്.ജാക്ക് ഡാനിയലിന് ശേഷം ഡിങ്കന്റെ ഷൂട്ടിംഗിലേക്ക് കടക്കും.അതിന് ശേഷം ദിലീപ് ഉടൻ ചെയ്യുന്നത് നാദിർഷയുടെ ചിത്രമാണ്. പറക്കും പപ്പൻ,പിക്ക്പോക്കറ്റ് എന്നീ സിനിമകളിലും ദിലീപ് ഈ വർഷം അഭിനയിക്കുന്നുണ്ട്.പറക്കും പപ്പൻ സംവിധാനം ചെയ്യുന്നത് വിയാൻ വിഷ്ണുവാണ്. കാർണിവൽ മോഷൻ പിക്ചേഴ് സും ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക് ഷനും ചേർന്നാണ് പറക്കും പപ്പൻ നിർമ്മിക്കുന്നത്. പി.ബാലചന്ദ്രകുമാറാണ് പിക്ക് പോക്കറ്റ് സംവിധാനം ചെയ്യുന്നത്.
This post was last modified on July 11, 2019 10:40 am