X

ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജന സേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്; പരാമര്‍ശം തിരുത്തി വിനായകന്‍

ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാണ് വിനായകൻ പറഞ്ഞിരുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽ‌വിയിൽ ആശങ്ക ഉള്ളതായി വിനായകൻ പറഞ്ഞിരുന്നു. എന്നാൽ ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന പരാമര്‍ശം തിരുത്തുകയാണ് നടന്‍ വിനായകന്‍.

ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചതെന്ന് തിരുത്ത് ഉള്ളതായി വിനായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

താനൊരു ഇടതുപക്ഷ സഹയാത്രികനാണ് അതുകൊണ്ട് തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണ്. ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു.  എന്നാണ് വിനായകൻ പറഞ്ഞിരുന്നത്. മീഡിയ വൺ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ ഈ പരാമർശം.

എന്നാല്‍ ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ജനങ്ങള്‍ ക്ഷമിക്കണമെന്നും വിനായകന്‍ വ്യക്തമാക്കി.

തിരുത്ത്‌: 
ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല,
ജന സേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു 
എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത് … 
ജനങ്ങൾ ക്ഷമിക്കണം ..  വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു

ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാൻ തലപര്യമില്ലെന്നും,
‘താന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷെ എന്റെ പരിപാടി അതല്ല. എന്റെ തൊഴില്‍ അഭിനയമാണ്. പക്ഷെ എന്തിനെ കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് താന്‍ ജീവിക്കുന്നത് എന്നതിന് വരെ എനിക്ക് ചോദ്യമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നു.

ഇടതുപക്ഷത്തിന്റെ തോൽ‌വിയിൽ ആശങ്ക; ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്ന് വിനായകൻ

പൊരിവെയിലില്‍ ഇഷ്ടവിഭവങ്ങളുമായി പാഞ്ഞുവരുന്ന ആ മനുഷ്യര്‍ക്കും ജീവിതമുണ്ട്; സ്വിഗ്ഗി തൊഴിലാളികളെ സമരത്തിലേക്കെത്തിച്ച കാരണങ്ങള്‍

This post was last modified on May 31, 2019 8:18 am