X

മലയാള സിനിമയിലേക്ക് തിരിച്ച് വരുമോ? ഭാവന വെളിപ്പെടുത്തുന്നു (വീഡിയോ)

'എനിക്ക് മലയാളത്തിൽ നിന്ന് ഒരുപാട് നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ആദം ജോണിനു ശേഷം ഞാൻ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല'

96 എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99–ൽ ഭാവന അഭിനയിച്ചപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ അറിയാനാഗ്രഹിച്ചത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്നാകും ഭാവന ഇനി മലയാളത്തിൽ അഭിനയിക്കുക.ഇപ്പോഴിതാ ഭാവന തന്നെ ആ ചോദ്യത്തിന് മറുപടി പറയുകയാണ്.റേഡിയോ സിറ്റി എഫ്.എം ന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ പ്രതികതരണം.

‘എനിക്ക് മലയാളത്തിൽ നിന്ന് ഒരുപാട് നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ആദം ജോണിനു ശേഷം ഞാൻ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയിൽ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അതു തീർത്തതിനു ശേഷം മാത്രമെ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറഞ്ഞു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ നടി അവർ തന്ന പിന്തുണയെ സ്മരിച്ചു. ‘നേരിട്ടു പോലും കണ്ടിട്ടില്ലാത്തവർ തന്ന സ്നേഹവും പിന്തുണയും വലുതാണ്. എല്ലാവരും അയയ്ക്കുന്ന സന്ദേശങ്ങൾക്ക് മറുപടി തരാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ നിങ്ങളോരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു’ ഭാവന പറഞ്ഞു.

ആദ്യ ചിത്രമായ നമ്മളിനെക്കുറിച്ചും, ചിത്രത്തെ കുറിച്ചുള്ള ഓർമകളും ഇതോടപ്പം താരം പങ്കുവെച്ചു.

This post was last modified on May 4, 2019 7:27 am

Related Post
Leave a Comment