സോഷ്യൽ മീഡിയയിലെ സദാചാര ഉപദേശകരുടെ എണ്ണം കൂടി വരുകയാണ്. സിനിമ താരങ്ങൾ പ ങ്കുവെക്കുന്ന ചിത്രങ്ങളിലാണ് ഇത്തരത്തിൽ സദാചാര ഉപദേശകരുടെ കമന്റുകൾ കൂടുതൽ കാണാറുള്ളത്. ഇപ്പോഴിതാ നടി ദൃശ്യാ രഘുനാഥ് ഇത്തരത്തിൽ ഒരു കമന്റിനു നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിലാണ് ഒരാൾ ‘എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്’ എന്ന ചോദ്യമായി എത്തിയത്. ഇതിന് ദൃശ്യ നൽകിയ മറുപടി ഇങ്ങനെ. ‘സഹോദരാ, ഞാൻ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാൻ ശ്രമിക്കൂ.’
ഒമർ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയാണ് താരമാണ് ദൃശ്യ. ദൃശ്യയുടെ കമന്റിന് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയട്ടുണ്ട്.
This post was last modified on May 28, 2019 11:10 am
Leave a Comment