പുതുമുഖ സംവിധായകൻ കമാൽ സരോമുനി തന്റെ ആദ്യ ചിത്രമായ ‘അടടേ’ എന്ന തമിഴ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് മൊബെെൽ ഫോണിലാണ്. പൂർണ്ണമായും മൊബെെൽ ഫോണിലൂടെ ചിത്രീകരിച്ചിരികുന്ന ആദ്യ തമിഴ് ഫീച്ചർ സിനിമയാണ് അടടേ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വിദേശ ഭാഷകളിൽ ഇത്തരിത്തിൽ സിനിമകൾ ചെയ്തിട്ടുണ്ടങ്കിലും ഇന്ത്യയിലിത് അപൂര്‍വമാണെന്ന് കമാൽ സരോമുനി പറയുന്നു.
ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സോഡെർബർഗ് തന്റെ അൺസെയിൻ, ഹെെ ഫ്ലയിംഗ് ബേർഡ് എന്നീ ചിത്രങ്ങൾ മൊബെെൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതിന് മുൻപും ഇത്തരം ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണെന്നാണ് കമാൽ കാരോമുനി അവകാശപ്പെടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് തന്നെയാണ് സിനിമ മൊബെെൽ ഫോണിൽ ചിത്രീകരിക്കാൻ കാരണമെന്ന് പറഞ്ഞ സരോമുനി, സ്വാഭാവിക ലെെറ്റിംഗ് ഉപയോഗിച്ച് തന്നെ സിനിമ പൂർത്തിയാക്കിയെന്നും പറഞ്ഞു.
Leave a Comment