X

മോദിയെ പൊതുവേദിയിൽ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി; സസ്പെൻഡ് ചെയ്ത് പാർട്ടി

സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നരസയ്യ ആദമിനെതിരെയാണ് പാർട്ടിയുടെ നടപടി.

ബീഡി ക്ഷേമനിധി ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിയിൽ അച്ചടക്ക നടപടി. സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നരസയ്യ ആദമിനെതിരെയാണ് പാർട്ടിയുടെ നടപടി. നരസയ്യയെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. മുന്നു മാസത്തേക്കാണ് നടപടി. ആദാം പാർട്ടിയെ കളങ്കപ്പെടുത്തി സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.  നരേന്ദ്രമോദി വേദിയിലിരിക്കെയായിരുന്നു നരസയ്യ അദം അദ്ദേഹത്തെ പുകഴ്ത്തി പ്രസംഗിച്ചത്. ജനുവരി ഒൻപതിനായിരുന്നു സംഭവം.  പ്രധാനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബീഡി തൊഴിലാളികളുടെ ഭവനപദ്ധതിയുടെ ചുമതലവഹിച്ചിരുന്ന വ്യക്തികൂടിയായിരുന്നു ആദം. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഭവന പദ്ധതി ”2022ഓടെ പദ്ധതി പൂർത്തിയാകും. അപ്പോഴും നരേന്ദ്രമോദി പ്രധാനമന്ത്രിയായിത്തന്നെ പദ്ധതിയുടെ ഉദഘാടനം നിർവഹിക്കാനെത്തണമെന്നാണ് എന്റെ ആഗ്രഹം”.  എഴുപത് വർഷം നടക്കാത്ത വികസനമാണ് മോദി നടത്തിയതെന്നു നരസയ്യ ആദം പറഞ്ഞു. ഈ രാജ്യത്തെ പാവപ്പെട്ട സ്ത്രീകൾ ഒരിക്കലും മോദിയെ മറക്കില്ല. ബിജെപി സർക്കാർ പാവങ്ങൾക്ക് നൽകിയ വീടുകൾ, ബംഗ്ളാവുകളാണ്. ജനങ്ങൾ എന്നും മോദിയോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു പരാമർശം. ഇതിന് പിറകെയായിരുന്നു പാർട്ടി നടപടി.

ചടങ്ങില്‍ മുൻ യുപിഎ സര്‍ക്കാറിനെ കടന്നാക്രമിച്ചായിരുന്നു സോളാപൂരിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയുടെ സംസാരിച്ചത്. മുൻ യുപിഎ സർക്കാർ വികസനം മന്ദഗതിയിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു ശേഷമാണു ബീഡി തൊഴിലാളികളുടെ ഭവനപദ്ധതി, കുടിവെള്ളപദ്ധതി എന്നിവ ഉദ്ഘാടനം ചെയ്യാൻ മോദിയെത്തിയത്.

This post was last modified on March 5, 2019 8:12 am

Related Post
Leave a Comment