X

തന്റെ സിനിമകളില്‍ എന്തുകൊണ്ടാണ് ചുംബന രംഗങ്ങള്‍ ഉണ്ടാവാത്തത്; അജയ് ദേവ്ഗൺ പറയുന്നു

ഒരു പരിധിക്ക് അപ്പുറമുള്ള അടുപ്പവും ചുംബന രംഗങ്ങളും കാണിച്ചാല്‍ കുടുംബവുമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് അജയ് പറയുന്നത്.

ബോളിവുഡിൽ ഒട്ടേറെ ആരധകരുള്ള താരമാണ് അജയ് ദേവ്ഗൺ. താരത്തിന്റെ സിനിമകളിൽ പൊതുവേ ചുംബന രംഗങ്ങളോ സ്ത്രീകളുമായി അടുപ്പമുള്ള രംഗങ്ങളോ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നുള്ളതിന് കാരണം വെളിപ്പെടുത്തുകയാണ് അജയ് ദേവ്ഗൺ.

താൻ അഭിനയിക്കുന്നത് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന ചിത്രങ്ങളായതിനാലാണ് സിനിമകളില്‍ ചുംബന രംഗങ്ങള്‍ ഉണ്ടാവാത്തതെന്നാണ് അജയ് ദേവ്ഗണിന്‍റെ വെളിപ്പെടുത്തൽ. താന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലധികവും കുടംബ പ്രേക്ഷകരെ ലക്ഷ്യമിടുന്നതാണ്. ഒരു പരിധിക്ക് അപ്പുറമുള്ള അടുപ്പവും ചുംബന രംഗങ്ങളും കാണിച്ചാല്‍ കുടുംബവുമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് അജയ് പറയുന്നത്.

കൗമാരപ്രായത്തിലുള്ള കുട്ടിയുടെ കൂടെ വളരെ ഇന്‍റിമസിയുള്ള രംഗങ്ങള്‍ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും തരാം കൂട്ടിച്ചേർത്തു. അജയ് ദേവ്ഗന്റെ 2016 ല്‍ പുറത്തിറങ്ങിയ ചിത്രം ശിവായിലെ ചുംബന രംഗത്തെക്കുറിച്ച് ഒരിക്കൽ അജയ് പറഞ്ഞത് സ്ക്രിപ്റ്റിന്‍റെ ആവശ്യകതയായിരുന്നു ആ ചുംബന രംഗം എന്നായിരുന്നു.