X

തുടർച്ചയായ ഹിറ്റുകൾ; പ്രതിഫലം വർധിപ്പിച്ച് അക്ഷയ് കുമാർ

ആദ്യ ഭാഗത്തിൽ അക്ഷയ്ക്കു നൽകിയ പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇനി നിർമാതാക്കൾക്കു നൽകേണ്ടി വരുക

തുടർച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ ഒന്നാമനായി നിലനിൽക്കുകയാണ് നടൻ അക്ഷയ് കുമാർ. ഈ സാഹചര്യത്തിൽ പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ് താരം. അടുത്ത ചിത്രത്തിനായി 54 കോടിയോളം രൂപയാണ് താരം വാങ്ങുന്നതെന്നാണ് റിപോർട്ടുകൾ.

പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റാത്തോർ നിർമിച്ചത് സഞ്ജയ് ലീല ബൻസാലിയാണ്. ബൻസാലിയുടെ പദ്മാവതിനു വേണ്ടി തന്റെ പാഡ്മാന്റെ റിലീസ് അക്ഷയ് നീട്ടിവച്ചിരുന്നു. അതിന് പകരമായി റാത്തോറിന്റെ രണ്ടാം ഭാഗം ബൻസാലി നിർമിച്ചു തരണമെന്ന് തമാശയായി അക്ഷയ് ആവശ്യപ്പെട്ടിരുന്നു. റൗഡി റാത്തോർ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് 27 കോടി പ്രതിഫലമായി നൽകണമെന്നായിരുന്നു അക്ഷയ് ആവശ്യപ്പെട്ടത് എന്തായാലും ഇപ്പോൾ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗത്തിനു തുടക്കമാകുകയാണ്. ആദ്യ ഭാഗത്തിൽ അക്ഷയ്ക്കു നൽകിയ പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇനി നിർമാതാക്കൾക്കു നൽകേണ്ടി വരുക.

ഫോർബ്സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാറും ഇടം നേടിയിരുന്നു. താരത്തിന്റെ സ്ഥാനം 33 ആണ്. 444 കോടി രൂപ (65 മില്യണ്‍ യുഎസ് ഡോളര്‍) ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി മാഗസിന്‍ കണക്കാക്കുന്നത്.
ALSO READ: ‘ജെയ്സനെ പോലെ പ്രണയമൊന്നുമില്ല എനിക്ക്’, കുമ്പളങ്ങിയുടെ സ്വന്തം ഫ്രാങ്കി തണ്ണീർമത്തനിലെത്തുമ്പോൾ; മാത്യു തോമസ്/അഭിമുഖം

This post was last modified on August 2, 2019 12:44 pm