ഗൂഗിള്‍ ആമസോണ്‍ തുടങ്ങിയ കമ്പനികളെ പോലെ ‘ട്രെന്റി’യാകാന്‍ പ്രായമായ ജീവനക്കാരെ ഐബിഎം പിരിച്ചുവിട്ടതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് ഒരു ലക്ഷത്തോളം പേര്‍ പ്രായ വിവേചനത്തിന് ഇരയായി പിരിച്ചുവിടപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ കമ്പനിക്കെതിരായ കേസിന്റെ വിചാരണ വേളയില്‍ മുന്‍ ഉദ്യോഗസ്ഥനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഏകദേശം അഞ്ച് വര്‍ഷത്തിനിടെ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകളെ കമ്പനിയുടെ മുഖച്ഛായ മാറ്റുന്നതിനായി പിരിച്ചുവിട്ടു എന്നാണ് ഐബിഎമ്മിന്റെ മുന്‍ സെയില്‍സ് മാന്‍ ജോനാഥന്‍ ലാങ്ക്‌ലെ കോടതിയില്‍ പറഞ്ഞു. എച്ച് ആര്‍ വൈസ് പ്രസിഡന്റായിരുന്ന അലൈന്‍ വൈല്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടെക് കമ്പനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് ഗൂഗിള്‍ ഫേസ്ബുക്ക് എന്നീ സ്ഥാപനങ്ങളെ പൊലെ ന്യു ജെന്‍ ആകുന്നതിന് വേണ്ടിയാണ് വിദഗ്ദ അവിദഗ്ദ തൊഴിലാളികളെ പിരിച്ചുവിട്ടതെന്നാണന്നാണ് 61 കാരനായ ലാങ്ക്‌ലെ കോടതിയില്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ കമ്പനിക്കെതിരെ കേസ് നല്‍കിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ട് ചെറുപ്പക്കാരെ നിയമിക്കുന്നതെന്നാരോപിച്ചായിരുന്നു ഹര്‍ജി.
എന്നാല്‍, 108 വര്‍ഷത്തെ പാരമ്പര്യമുള്ള ഐബിഎം ഈ ആരോപണം നിഷേധിച്ചു. ‘50,000 പേരെ കമ്പനി എല്ലാ വര്‍ഷവും നിയമിക്കുന്നുണ്ട്. ഇവരെ പരിശീലിപ്പിക്കുന്നതിന് അമ്പത് കോടിയോളം ഡോളറാണ് ചെലവഴിക്കുന്നത്. ഒരു ദിവസം മാത്രം 8000 ഓളം ത്തോളം ജോലി അപേക്ഷകളാണ് പ്രതിദിനം കമ്പനിക്ക് ലഭിക്കുന്നത്.’ ഐബിഎം നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.
പ്രായം കുറഞ്ഞയാളുകളെ നിയമിക്കുന്നതിന് വേണ്ടി വ്യാപകമായ പിരിച്ചുവിടലാണ് ഐബിഎം നടത്തുന്നതെന്നും ഇതിന് പിന്നില്‍ പുതിയ ഇമേജ് സൃഷ്ടിക്കാനുളള ശ്രമമാണെന്നും ലാങ്ക്‌ലെ പറഞ്ഞു.
പ്രൊപബ്ലിക്ക നടത്തിയ അന്വേഷണത്തില്‍ 40 വയസ്സിനു മുകളിലുള്ള 20,000 പേരെ ഐബിഎം അഞ്ച് വര്‍ഷത്തിനിടെ പിരിച്ചുവിട്ടു എന്ന് കണ്ടെത്തിയിരുന്നു.
Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber
This post was last modified on August 2, 2019 12:21 pm
Leave a Comment