ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ തീരുമാനത്തെയും പിന്തുണച്ച് നടി അമല പോൾ. ട്വിറ്ററിലൂടെയാണ് താരം ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു- അമല ട്വീറ്റ് ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്കുവച്ചാണ് അമലയുടെ പ്രതികരണം. അമല പോളിന് പുറമെ സിനിമ രംഗത്ത് നിന്ന് ഒട്ടേറെ പേര് ഈ വിഷയത്തിൽ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ആടൈ എന്ന ചിത്രമാണ് ഒടിവിൽ പുറത്തിറങ്ങിയ അമല പോൾ ചിത്രം.ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്.
Leave a Comment