2019ൽ കൈനിറയെ ചിത്രങ്ങളുമായി ആണ് നടൻ സൗബിൻ ഷാഹിർ മുന്നോട് പോകുന്നത്. നവാഗതനായ ജിത്തു കെ. ജയൻ സൗബിൻ നായകനാക്കി ഒരുക്കുന്ന ചിത്രം അരക്കള്ളൻ മുക്കാക്കള്ളൻ ചിങ്ങം ഒന്നിന് ചിത്രികരണം ആരംഭിക്കും. മലയാളം മൂവീ മേക്കേഴ്സ്,ഡെസി പ്ളിക്സ് എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്,ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സജീർ ബാവ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത്താണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.
കല-ജിത്തു,മേക്കപ്പ്-സജി കാട്ടാകട,വസ്ത്രാലങ്കാരം-സുനിൽ. ക്രിസ് മസിന് അരക്കള്ളൻ മുക്കാക്കള്ളൻ റഹാ ഇന്റർ നാഷണൽ പ്രദർശനത്തിനെത്തിക്കും. കോ-പ്രൊഡ്യുസേഴ്സ്-യൂനുസ് അലിയാർ, വി.എസ്. ഹൈദർ അലി.പ്രൊഡക് ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ഷെറിൻ സ്റ്റാൻലി,പ്രൊഡക് ഷൻ കൺട്രോളർ-ബാദുഷ.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അമ്പളി എന്നിവയാണ് സൗബിന്റെ റിലീസിനൊരുങ്ങുന്നു മറ്റു ചിത്രങ്ങൾ.
മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി
This post was last modified on August 1, 2019 8:56 am