X

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കില്ലെന്ന് ഉറച്ച് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിലെ വിമാനത്താവള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം കേന്ദ്രം വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച ടെന്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഇതോടെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ അന്തിമ തീരുമാനം പിന്നീടെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിസഭയോഗവും ഈ വിഷയം പരിഗണിച്ചില്ല.

കേരളത്തിലെ വിമാനത്താവള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം കേന്ദ്രം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. എന്നാല്‍ വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന ഉറച്ചു നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

അതേസമയം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയം മാത്രമാണ് നിലവില്‍ പരിഗണിക്കുന്നതെന്നാണ് എംപിമാരായ എം കെ രാഘവനും രമ്യ ഹരിദാസും നല്‍കിയ നിവേദനത്തില്‍ മന്ത്രി പ്രതികരിച്ചു.

Read: അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കിയ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber