X

ബെയ്ജിങ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാന നേട്ടവുമായി ജയരാജിന്റെ ഭയാനകം

ബെയ്‌ജിങ്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിന് അഭിമാന നേട്ടവുമായി ജയരാജിന്റെ ‘ഭയാനകം’. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദേശീയ പുരസ്‌ക്കാര ജേതാവായ ഛായാഗ്രാഹകൻ നിഖിൽ സ് പ്രവീൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

150 ഓളം ചിത്രങ്ങൾ ആണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. നിഖിൽ സ് പ്രവീണിന്റെ അഭാവത്തിൽ സംവിധായകൻ ജയരാജാണ് പുരസ്ക്കാരം ഏറ്റു വാങ്ങിയത്.വിസയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ സംഭവിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് ആണ് നിഖിൽ അറിയിച്ചത്.

നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ചിത്രമാണ്. ജയരാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

This post was last modified on April 22, 2019 5:16 pm