പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പിവിആര്‍ ഫീനിക്സ് മില്‍സില്‍ നടന്ന ഭാരതിന്‍റെ പ്രീമിയര്‍ കാണാനായി ഇന്നലെ എത്തിയതായിരുന്നു സല്‍മാന്‍. സല്‍മാനെ കണ്ട് ചുറ്റുംകൂടിയ ആളുകളെ നിയന്ത്രിച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്തടിക്കുകയായിരുന്നു സല്‍മാന്‍.
സല്‍മാനെ കണ്ട ആവേശത്തില്‍ താരത്തിന് മുന്നിലേക്ക് വന്ന ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും താരത്തിന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
മോശം പെരുമാറ്റത്തിന്റെ പേരിൽ കുറച്ച നാളുകൾക്ക് മുൻപും സൽമാൻ ഖാന് നേരെ വിമർശങ്ങൾ ഉയർന്നിരുന്നു. സല്‍മാന്‍ ഫോണ്‍ തട്ടിപ്പറിച്ചെന്ന് ആരോപിച്ച് ഈ വര്‍ഷമാദ്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. മുംബൈയിലെ ഒരു റോഡില്‍ കൂടി സൈക്കിള്‍ ഓടിക്കുകയായിരുന്ന സല്‍മാന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണ് അന്ന് താരത്തെ ചൊടിപ്പിച്ചത്.
കുമ്പളങ്ങയല്ല, ഫലൂദയാണ് എനിക്കിഷ്ടം; ‘തമാശ’യല്ല പറയുന്നത്
This post was last modified on June 6, 2019 7:27 am
Leave a Comment