X

കുഞ്ചാക്കോ ബോബന് നേരെ കഠാര വീശി, കൊല്ലുമെന്ന് ഭീഷണിപെടുത്തി; പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫി (75) നെയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്

നടന്‍ കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫി (75) നെയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയിലായിരുന്നു സംഭവം. കുഞ്ചാക്കോ ബോബനു നേരെ കഠാരി വീശിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ കോടതി വിസ്തരിക്കുകയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

This post was last modified on June 1, 2019 11:16 am