X

നിപ ബോധവല്‍ക്കരണം ‘വൈറസി’നുള്ള പ്രൊമോഷനോ?; മറുപടിയുമായി നടൻ ടൊവീനോ

നിപ്പ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന സന്ദേശവുമായി സിനിമ താരങ്ങൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടൊവിനോ തോമസും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. നിപ്പ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

എന്നാൽ ടൊവിനോ അഭിനയിക്കുന്ന പുതിയ ആഷിക്ക് അബുവിന്റെ ചിത്രം ‘വൈറസി’നുള്ള പ്രൊമോഷനാണെന്നായിരുന്നു ഒരാളുടെ കമന്റ്.

നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നായിരുന്നു ഈ പോസ്റ്റിനു താഴെയായി വന്ന കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി ടോവിനോ തന്നെ രംഗത്തെത്തി.
‘നിങ്ങളുടെ ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത്,’ കമന്റിന് മറുപടിയായി ടൊവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. ചിത്രം നാളെ വേൾഡ് വൈഡ് റിലീസായി തീയേറ്ററിൽ എത്തും.

‘ഡീ നീ ആകെ തടിച്ചല്ലോ’, ‘അളിയാ മൊത്തം കഷണ്ടിയായല്ലോ’; മുഖമടച്ചൊരു അടിയാണ് തമാശ

Related Post
Leave a Comment