X

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത

കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമെന്നാണ് അറിയുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത. കൃത്യം നടത്തിയ പള്‍സര്‍ സുനിയെ രണ്ടാം പ്രതിയും ദിലീപിനെ ഒന്നാം പ്രതിയുമാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്.

കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. കുറ്റം ചെയ്തയാള്‍ക്ക് നടിയോട് മുന്‍വൈരാഗ്യമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗൂഢാലോച കൃത്യം നടത്തുന്നതിന് തുല്യമായ കുറ്റമാണ്. അതിനാല്‍ ദിലീപിനെ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാക്കുമെന്നായിരുന്നു നേരത്തെ വിവരം ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘം ഒന്നുകൂടി യോഗം ചേര്‍ന്ന് മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

This post was last modified on October 18, 2017 1:51 pm

Related Post
Leave a Comment