X

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ നായകൻ പ്രണവ് മോഹൻലാൽ

ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രണവ് കഥ കേൾക്കുകയും ചെയിതു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വിനീത് ശ്രീനിവാസൻ ആയിരിക്കും പ്രണവിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഇരുവരും കൂടിക്കാഴ്ച നടത്തുകയും പ്രണവ് കഥ കേൾക്കുകയും ചെയിതു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷമായി സംവിധാനം ചെയ്യാത്ത വിനീത്, വീണ്ടും എത്തുക പ്രണവ് മോഹൻലാൽ ചിത്രത്തിൽ കൂടി ആയിരിക്കും എന്നാണ് അറിയുന്നത്.

അതേ സമയം, പ്രണവ് മറ്റൊരു യുവ സംവിധായകന്റെ ചിത്രം കൂടി ചെയ്യാൻ സാധ്യത ഉണ്ടെന്നും റിപോർട്ടുകൾ ഉണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ കീർത്തി സുരേഷ് നായികയായി എത്തും. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം സംവിധാനം ചെയിതത് ജീത്തു ജോസഫും രണ്ടാം ചിത്രം ചെയിതത് അരുൺ ഗോപിയും ആയിരുന്നു. എന്നാൽ ആദ്യ ചിത്രത്തിന്റെ അത്ര വിജയം രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു നേടാനായിരുന്നില്ല.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റീലീസ്‌എസായി അടുത്ത വര്ഷം തീയേറ്ററിൽ എത്തും എന്നാണ് റിപോർട്ടുകൾ

Related Post
Leave a Comment