X

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവ്; വീണ്ടും റെക്കോർഡ് സ്വന്തമാക്കി ഗിന്നസ് പക്രു

എറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോര്‍ഡുകളും അദ്ദേഹം നേരത്തെ സ്വന്തമാക്കിയിരുന്നു

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മാതാവെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഗിന്നസ് പക്രു. അദ്ദേഹം ആദ്യമായി നിർമ്മിച്ച ഫാന്‍സിഡ്രസ് എന്ന ചിത്രമാണ് ഈ റെക്കോർഡിന് പക്രുവിനെ അർഹനാക്കിയത്. അതേസമയം എറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോര്‍ഡുകളും അദ്ദേഹം നേരത്തെ സ്വന്തമാക്കിയിരുന്നു.

അല്‍ഭുതദ്വീപെന്ന സിനിമയിലൂടെ ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ പക്രു, 2013ല്‍ കുട്ടീം കോലുമെന്ന ചിത്രം സംവിധാനവും ചെയ്തിരുന്നു.

വിമര്‍ശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിന് കിട്ടുന്നുണ്ടെന്ന് ഗിന്നസ് പക്രു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ പക്രുവിന് ലഭിച്ചത്. ശില്പി ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച പക്രുവിന്റെ സൈക്കിള്‍ ചവിട്ടുന്ന ശില്‍്പവും അനാവരണം ചെയ്തു. ഫാന്‍സി ഡ്രസ് ചിത്രത്തിലെ ബെന്‍ കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചിയില്‍നടന്ന ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതര്‍ റെക്കോര്‍ഡ് രേഖ പക്രുവിന് കൈമാറി.
ALSO READ: ‘ഫാൻസി ഡ്രസി’ലെ കുട്ടിയാകാൻ ഗിന്നസ് പക്രുവിന്റെ തയ്യാറെടുപ്പുകൾ; താരത്തിന്റെ മേക്ക് ഓവര്‍ വീഡിയോ വൈറൽ

This post was last modified on August 6, 2019 11:57 am

Related Post
Leave a Comment