X

കാശ്മീർ: ലോക്സഭയിൽ ക്ഷോഭിച്ച് അമിത് ഷാ, ‘ഏത് നിയമമാണ് തെറ്റിച്ചത്’

ബില്ലിൽ ലോക്സഭയില്‍ ചർച്ച പുരോഗമിക്കുന്നു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജന ബില്ലും ലോക്‌സഭ പരിഗണിക്കുന്നു. സഭയിൽ പ്രതിപക്ഷ ബഹളം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രണ്ട് ബില്ലുകളും അവതരിപ്പിച്ചത്. രാജ്യസഭയിൽ നിന്നും വ്യത്യസ്ഥമായി കടുത്ത പ്രതിഷേധമാണ് ലോക്സഭയിൽ പ്രതിപക്ഷം ഉയർത്തിയത്. ബില്‍ അവതരിപ്പിച്ച അമിത് ഷായും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രജ്ഞൻ ചൗധരിയും തമ്മിൽ വാഗ്വാദവും സഭയിലുണ്ടായി.

നിയമങ്ങള്‍ ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. കാശ്മീരിൽ എന്താണ് നടക്കുന്നതെന്ന വ്യക്തമാക്കണമെന്നും അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ഏത് നിയമം തെറ്റിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നതെന്നായരുന്നു അമിത് ഷായുടെ മറുചോദ്യം. കാശ്മീരിനായി നിയമം നിർമ്മിക്കാൻ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭ പാസാക്കിയ ബില്ലിൽ ലോക്സഭയില്‍ ചർച്ച പുരോഗമിക്കുകയാണ്.

 

പ്രത്യേക പദവി ഇല്ലാതായതോടെ ജമ്മു – കാശ്മീരില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

This post was last modified on August 6, 2019 12:29 pm