സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ സൂറത്തിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി. പരിപാടി തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ഒരുകൂട്ടര്‍ രംഗത്തെത്തിയതോടെയാണ് ഷോ റദ്ദാക്കിയത്. എന്നാൽ ഒരു അറിയിപ്പും കൂടാതെ പരിപാടി റദ്ദാക്കിയതിൽ തങ്ങളുടെ രോക്ഷം പ്രകടിപ്പിക്കുകയാണ് ആരാധകർ. നിരവധി പേരാണ് പരിപാടി റദ്ദാക്കിയതിൽ ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയിരിക്കുന്നത്.
ശ്രീ സുര്‍തി മോധ്‌വാനിക് വാഡിയില്‍ രാത്രി ഒമ്പതുമണിക്കായിരുന്നു പരിപാടി നടത്താനിരുന്നത്. എന്നാല്‍ എഴുമണിയോടെ പ്രതിഷേധക്കാര്‍ ടിക്കറ്റ് വില്‍പ്പന തടസപ്പെടുത്തുകയും കാണികളെ വേദിയിലേക്ക് കടക്കുന്നത് തടയുകയുമായിരുന്നു. പിന്നില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകരാണ് എന്ന ആരോപണവുമായി ട്വിറ്ററില്‍ ചിലര്‍ രംഗത്തെത്തി.
ഹാസ്യത്തിലൂടെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ശ്രദ്ധ നേടിയ ആളാണ് കുനാല്‍ കമ്ര. അടുത്തിടെ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹം ട്വിറ്ററിലൂടെ ഉയര്‍ത്തിയ പരിഹാസം ഏറെ ചർച്ചയായിരുന്നു.
ഏഴു മണിയോടെ ചിലയാളുകള്‍ വരികയും കുനാല്‍ കമ്രയ്ക്കുനേരെ തക്കാളികളും മുട്ടയും എറിയുമെന്ന് ഭീഷണിപ്പെടുതിയതായും . പരിപാടിയുടെ നിര്‍മ്മാതാവായ മുബിന്‍ ടിസേകര്‍ പറയുന്നു. ആരധകർ തങ്ങളുടെ അതൃപ്തി സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഒരു വ്യക്തതയും അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല
Leave a Comment