X

‘സ്റ്റോറീസ് ഫോര്‍ ബോയ്‍സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ്’; ഹൃത്വിക് റോഷന്റെ ജീവിതകഥ പുസ്‍തകമാകുന്നു

'സന്തോഷത്തോടെയുള്ള ഞെട്ടല്‍' എന്നാണ് പുസ്‍തകം കണ്ടപ്പോള്‍ ഹൃത്വിക് പറയുന്നത്

ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ ജീവിത കഥ പുസ്‍തകമാകുന്നു. ആറു വയസ്സു മുതലുളള ഹൃത്വിക്കിന്റെ ജിവിതമാണ് പുസ്‍തകത്തിൽ പ്രതിപാദിക്കുന്നത്. സ്റ്റോറീസ് ഫോര്‍ ബോയ്‍സ് ഹു ഡെയര്‍ ടു ബി ഡിഫറന്റ് എന്നാണ് പുസ്‍തകത്തിന്റെ പേര്. ബെൻ ബ്രൂക്‍സ് ആണ് പുസ്‍തകം എഴുതിയിരിക്കുന്നത്.

ബാലതാരമായി എത്തിയ ഹൃത്വിക് നടനാകാൻ തീരുമാനമെടുക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊക്കെ മറികടന്ന് സിനിമ ലോകത്തെ മിന്നുംതാരമാകുന്നു ഹൃത്വിക്. അങ്ങനെ ഹൃത്വിക് നടനാകാൻ തീരുമാനിക്കുന്ന ആറ് വയസ് മുതലുള്ള സംഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തുന്നത്. ‘സന്തോഷത്തോടെയുള്ള ഞെട്ടല്‍’ എന്നാണ് പുസ്‍തകം കണ്ടപ്പോള്‍ ഹൃത്വിക് പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ഹൃത്വിക് കൂട്ടി ചേർത്തു.

വികാസ് ബഹല്‍ സംവിധാനം ചെയുന്ന സൂപ്പര്‍ 30 എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഉടൻ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.