ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ സർട്ടിഫക്കറ്റ് നൽകുന്നതിനെ എതിർത്ത തമിഴ്നാട് സർക്കാറിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇവർക്ക് എത്രയും പെട്ടന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ശ്രീജയും അരുണ്‍കുമാറും വിവാഹത്തിനായി തൂത്തുക്കുടിയിലെ ഒരമ്പലത്തില്‍ എത്തിയത്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായതിനാല്‍ അവരെ വിവാഹത്തിനുവദിച്ചല്ല. അതിനുശേഷം അവര്‍ വിവാഹിതരായെങ്കിലും ട്രന്‍സ്‌ജെന്‍ഡേഴ്സ് എന്ന് ചൂണ്ടിക്കാട്ടി വിവാഹം രജിസ്ടര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇടോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
വിവാഹവേളയില്‍ വധു ഒരു സ്ത്രീയായിരിക്കണമെന്നും ഇവിടെ ശ്രീജ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയായതിനാലാണ് രജിസ്ടര്‍ ചെയ്യാന്‍ കഴിയാത്തതെന്നുമാണ് തമിഴ്‌നാട് ഗവണ്‍മെന്റെിന്റെ വാദം. ശ്രീജ അരുണ്‍കുമാര്‍ ദമ്പതിമാര്‍ക്ക് വിവാഹം രജിസ്ടര്‍ ചെയ്യാന്‍ കഴിയാത്തതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ 1955ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം വധു എന്നതില്‍ ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നണ്ടെന്ന് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. വിവാഹം രജിസ്‌ട്രേഷനുള്ള ശ്രീജയുടെ അവകാശത്തെ കോടതി ഉയര്‍ത്തിക്കാട്ടുകയുമായിരുന്നു.
കൂടാതെ തന്റെ ലിംഗഭേദം തിരിച്ചറിയാന്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിക്ക് പൂര്‍ണ്ണ അവകാശം ഉണ്ടെന്നുള്ള 2004 ലെ നാല് വിധികളെയും ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. 2007 ല്‍ അക്കനി പദ്മശാലി എന്ന ട്രന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിന് വിവാഹശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യവും ഉദാഹരണമായി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ പറയുന്നു.
Leave a Comment