X

രോഗത്തിന് ‘കട്ട്’ പറഞ്ഞ് ഇർഫാൻ ഖാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

ഇടവേളക്ക് ശേഷം ക്യാമറയ്ക്കു മുന്നിൽ വീണ്ടും എത്തി ഇർഫാൻ ഖാൻ. രോഗ ബാധിതനായ താരം ലണ്ടനിൽ നിന്ന് ചികിൽസയ്ക്കു ശേഷം നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഷൂട്ടിംഗ് സെറ്റിൽ എത്തിയത്.

2017 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ഹിന്ദി മീഡിയ’ത്തിന്റെ രണ്ടാം ഭാഗമായ ഇംഗ്ലിഷ് മീഡിയത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസം ആരംഭിച്ചത് രാജസ്ഥാനിലെ ഉദയ്പുറിൽ. ഹോമി അദ്ജാനിയയാണു സംവിധായകൻ. ആദ്യ ഷോട്ടെടുത്തപ്പോൾ, സെറ്റിലുണ്ടായിരുന്നവരിൽ പലരും വിതുമ്പിപ്പോയി. ഇർഫാൻ അപ്പോഴും കൂൾ. ലണ്ടനിലും ചിത്രീകരണം നടക്കും. മധുരപലഹാരക്കച്ചവടം നടത്തുന്ന ഉദയ്പുറുകാരൻ ചമ്പകിന്റെ വേഷമാണ് ഇർഫാന്.

കഴിഞ്ഞ വർഷം മാർച്ചിലാണ് ബോളിവുഡ് താരം ഇർഫാന് ന്യൂറോഎൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ജീവിതത്തെ എന്നും പോസിറ്റീവായി കാണുന്ന അദ്ദേഹം പിന്നീട് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

This post was last modified on April 7, 2019 7:15 pm