X

‘അന്വേഷണ’വുമായി ജയസൂര്യ; സംവിധാനം പ്രശോഭ് വിജയന്‍

സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്

ലില്ലി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകന്‍. ‘അന്വേഷണം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ്. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്ന്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. കൗതുകമുണര്‍ത്തുന്ന അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

അന്വേഷണത്തെ കൂടാതെ നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, രാജേഷ് മോഹനന്‍ തൃശ്ശൂര്‍ പൂരം, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇതുകൂടാതെ ഗിരീഷ് നായര്‍ ഒരുക്കുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും താരം എത്തുന്നുണ്ട്.

‘മിഷന്‍ മംഗളി’ല്‍ മഞ്ജു വാര്യരും അഭിനയിക്കണമെന്നുണ്ടായിരുന്നു: സംവിധായകൻ ജഗന്‍ ശക്തി