X

അസിസ്റ്റന്റെന്ന പേരില്‍ നടിക്ക് സന്ദേശമയച്ച വ്യാജനെ പിടികൂടി ജൂഡ് ആന്റണി ജോസഫ്

സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉൾപ്പടെ വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

സംവിധായകൻ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാല മുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ പിടികൂടി ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉൾപ്പടെ വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

ബാബു ജോസഫ് എന്ന പേരിലാണ് അപർണക്ക് സന്ദേശമയച്ചിരിക്കുന്നത്. താന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാന സഹായിയാണെന്നും ജൂഡ് പുതിയൊരു സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നും അതില്‍ ഒരു കഥാപാത്രത്തിന് അനുയോജ്യയാണ് അപര്‍ണയെന്നും കോണ്‍ടാക്ട് നമ്പറിനായി അമ്മ സംഘടനയില്‍ അന്വേഷിച്ചപ്പോള്‍ അതില്‍ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അയാൾ പറയുന്നു. അതിനാല്‍ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യൂവെന്നും ഡേറ്റുകളെക്കുറിച്ച് സംസാരിക്കാമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

‘ജൂഡ് ചേട്ടന്റെ കൈയില്‍ എന്റെ നമ്പര്‍ ഉണ്ട്, അദ്ദേഹത്തില്‍ നിന്നും വാങ്ങൂ’ വെന്നുമാണ് അപര്‍ണ മറുപടി നല്‍കിയത്.

എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. തനിക്ക് അങ്ങനെ ഒരു സംവിധാന സഹായിയില്ലെന്നും . ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നടി അപര്‍ണ അയച്ചു കൊടുത്ത സ്‌ക്രീന്‍ഷോട്ടുകളും ചേർത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരിട്ട് അറിയിക്കണമെന്നും അദ്ദേഹം പറയുന്നു.

Related Post
Leave a Comment