X

കഥയുമായി സമീപിച്ച പതിനാറു നിർമാതാക്കളും സിനിമ നിരസിച്ചു; ‘ജൂൺ’ നൂറാം ദിനാഘോഷത്തിൽ രജിഷ (വീഡിയോ)

നൂറാം ദിനം മനസ്സിൽ സ്വപ്നം കണ്ടിരുന്നെന്നും പെൺകുട്ടി പ്രധാനകഥാപാത്രമായ സിനിമ നൂറു ദിവസം ഓടുക എന്നത് മലയാളസിനിമയിൽ എളുപ്പമുള്ള കാര്യമല്ലെന്നും രജിഷ പറയുന്നു.

രജീഷ് വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജൂൺ. ചിത്രത്തിന്റെ നൂറാം ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ദിലീപ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, അർജുന്‍ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തി.

നൂറാം ദിനം മനസ്സിൽ സ്വപ്നം കണ്ടിരുന്നെന്നും പെൺകുട്ടി പ്രധാനകഥാപാത്രമായ സിനിമ നൂറു ദിവസം ഓടുക എന്നത് മലയാളസിനിമയിൽ എളുപ്പമുള്ള കാര്യമല്ലെന്നും രജിഷ പറയുന്നു.

‘ഈ നിമിഷത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഇങ്ങനെയൊരു നിമിഷം നടക്കുമോ എന്ന സംശയം പലപ്പോഴും ഉണ്ടായിരുന്നു. പെൺകുട്ടി പ്രധാനകഥാപാത്രമായ സിനിമ നൂറു ദിവസം ഓടുക എന്നത് മലയാളസിനിമയിൽ എളുപ്പമുള്ള കാര്യമല്ല. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഈ കഥ പറയാൻ അഹമ്മദ് എന്റെ അരികിൽ വരുന്നത്. കഥ കേട്ടപ്പോൾ തന്നെ ചിത്രം ചെയ്യണമെന്ന് തീരുമാനിച്ചു. എന്നാൽ അന്ന് നിർമാതാവൊന്നും ആയിരുന്നില്ല.

പിന്നെ അഹമ്മദിന്റെ കൂടെ ഞാനും കൂടി. പതിനാറു നിർമാതാക്കളെ കഥയുമായി സമീപിച്ചു. പതിനാറു പേരും നിരസിച്ചു. അത് ഞങ്ങളിൽ ഒരുപാട് വിഷമമുണ്ടാക്കി. അവസാനം ഞാൻ പറഞ്ഞു, ‘വിജയ് ചേട്ടന്റെ അടുത്ത് പോകാം.’ അങ്ങനെ വിജയ് ചേട്ടനെ വിളിച്ചു. കഥ കേട്ടപാടെ ഇതു ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.ജൂൺ ഒരു ടീം വർക്കാണ്. സിനിമ എന്നുമൊരു ടീം വർക്ക് ആണെന്നും അതിലുള്ള എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ചാൽ നല്ലൊരു വിജയമുണ്ടാകുമെന്നും ചിത്രം കാണിച്ചുതന്നു.’ -രജീഷ് വിജയൻ പറഞ്ഞു.

നവാഗതനായ അഹമ്മദ് കബീറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു നിർമാണം. രജീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അര്‍ജുന്‍ അശോകന്‍, സര്‍ജാനോ ഖാലിദ്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

This post was last modified on June 19, 2019 10:05 am