നിലപാടുകളുടെയും തുറന്ന്പറച്ചിലുകളുടെയും പേരിൽ എപ്പോഴും വിവാദത്തിൽ ആകുന്ന താരമാണ് കങ്കണ ‘മണികർണിക’യെ വിമർശിച്ച മാധ്യമപ്രവർത്തകനു നേരെ ദേഷ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ രണൗട്ട് വീണ്ടും വിവാദത്തിൽ. പുതിയ ചിത്രമായ ‘ജഡ്‍ജ്മെന്റൽ ഹൈ ക്യാ’യുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു സംഭവം. ജസ്റ്റിൻ റാവു എന്ന മാധ്യമപ്രവർത്തകൻ മണികർണികയെ വിമര്‍ശിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്.
ഉറി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമർശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനിൽ റീലീസ് ചെയ്തതെന്നാണ് മാധ്യമ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ ”നിങ്ങൾ മണികർണികയെ വിമർശിക്കുന്നു. ആ സിനിമ ചെയ്തതു വഴി ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? ദേശീയത പ്രമേയമാക്കി ഒരു സിനിമ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഞാൻ തീവ്രദേശീയവാദി ആണെന്ന് പറയാൻ സാധിക്കില്ല” എന്നാണ് താരം മറുപടി നൽകിയത്.
അതേസമയം കങ്കണ അപമര്യാദയായി പെരുമാറുകയാണെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് മാധ്യമപ്രവർത്തകൻ പറയുന്നത്.
Leave a Comment