X

ജയലളിതയായി കങ്കണ റണാവത്ത്; ‘തലൈവി’ ഏപ്രിലില്‍ ആരംഭിക്കും

ഫെബ്രുവരിയില്‍ ജയലളിതയുടെ 71-ാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുളള  ചിത്രം ‘തലൈവി’യില്‍  ജയലളിതയായി വേഷമിടാൻ കങ്കണ റണാവത്ത്. കങ്കണയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

എഎല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഇന്ദുരി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ ജയലളിതയുടെ 71-ാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് ജയ എന്ന് പേര് നല്‍കുമെന്നാണ് സൂചന.

പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതില്‍ വിജയിച്ച സ്ത്രീയുടെ കഥ സിനിമയാകുമ്പോള്‍ ഉത്കണ്ഠയെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വമാണ് തോന്നിയതെന്ന് സംവിധായകന്‍ വിജയ് പറഞ്ഞു.

Related Post
Leave a Comment