X

രാഹുലിന്റെ സ്ഥാനാർഥിത്വം; തീരുമാനം ഇന്നുണ്ടാവില്ല, ആശയക്കുഴപ്പം തുടരുന്നു

വിഷയം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റെ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി.

രാഹുൽ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിലും മൽസരിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഇതോടെ സ്ഥാനാർഥിത്വം സംഭന്ധിച്ച് തീരുമാനം ഇന്നുണ്ടാവില്ലെന്നും റിപ്പോർട്ടുകൾ‌ പറയുന്നു. നാളെ നടക്കുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാത്രമായിരിക്കും ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാവുക. ഇതിനിടെ ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മറ്റൊരു സംസ്ഥാനമായ കർണാടകത്തിൽ 20ൽ 18 സീറ്റുകളിലും കോൺഗ്രസ് ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഇപ്പോൾ ഒഴിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ, തമിഴ്നാട്ടിലെ ശിവഗംഗ സീറ്റിൽ മാത്രമാണ് കോൺഗ്രസ് ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്.

അതേസമയം, വിഷയം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റെ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം വിഷത്തിൽ തീരുമാനം ആയതിന് ശേഷം മാധ്യമങ്ങളെ മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ റിപ്പോർട്ട്.

എന്നാൽ രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിൽ ആശയ്കുഴപ്പമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. വയനാട് സീറ്റിൽ മൽസരിക്കുന്നകാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷന്റെതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നും, അത് അനുകൂലമായിരിക്കുമെന്നു കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അമേഠിയിൽ നിന്നുമുള്ള രാഹുലിന്റെ ഒളിച്ചോട്ടമാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവെന്ന ആക്ഷേപം തെറ്റെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അമേഠി കോണ്‍ഗ്രസിന്‍റെ ശക്തമായ മണ്ഡലമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

അതിനിടെ, രാഹുൽ സ്ഥാനാർഥിയാവും എന്ന റിപ്പോർട്ടുകൾ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുലിനെ സ്വാഗതം ചെയ്ത് വയനാട് ലോക്സഭ മണ്ഡലം കൺവെൻഷൻ പ്രമേയം പാസ്സാക്കി. രാഹുലിനായി സ്ഥാനാർത്ഥിത്വത്തില്‍ നിന്നും പിൻമാറിയ കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദീഖാണ് പ്രമേയം അവതരിപ്പിച്ചത്.

കോണ്ഡഗ്രസ് അധ്യക്ഷന്റെ കേരളത്തിലേക്കുള്ള വരവിനെ ചൊല്ലി രാഷ്ട്രീയ പ്രതികരണങ്ങളും തുടരുകയാണ്. തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ബിജെപി പരാജയപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യമെങ്കിൽ എന്താനാണ് അദ്ദേഹം കേരളത്തില്‍ മൽസരിക്കുന്നതെന്നായിരുന്നു പിണറായിയുടെ ചോദ്യം. കേരളത്തിൽ ഇടതുപക്ഷം ശക്തമാണ്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയൊരു നീക്കം ഉചിതമാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നുമായിരുന്നും അദ്ദേഹം വ്യക്തമാക്കി.

This post was last modified on March 24, 2019 12:17 pm