X

സംസ്ഥാന ചലചിത്ര അവാര്‍ഡിന് മത്സരിക്കുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്

101 ഫീച്ചർ സിനിമകളും കുട്ടികളുടെ നാല് സിനിമകളുമാണ് മത്സരത്തിനുള്ളത്.

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള ചിത്രങ്ങളുടെ സ്ക്രീനിംഗ് ആരംഭിച്ചു. 105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ഞായറാഴ്ച മുതൽ ജൂറിമാർ സിനിമകൾ കണ്ടു തുടങ്ങി.

ഫെബ്രുവരി ഇരുപത്തിയെട്ടിനോ മാർച്ച് ഒന്നിനോ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കാനാണ് സാധ്യത.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സൺ‌ഡേ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, അഞ്ജലി മേനോൻന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാർ മേനോന്റെ ഒടിയൻ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, സനൽ കുമാർ ശശിധരന്റെ ചോല, അമൽ നീരദിന്റെ വരത്തൻ, എം മോഹന്റെ അരവിന്ദന്റെ അതിഥികൾ, പ്രിയനന്ദന്റെ സൈലെൻസ്, ജയൻ ചെറിയാന്റെ കാ ബോഡി സ്കോപ്സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീൻ തുടങ്ങിയവ മത്സരത്തിനുണ്ട്.

101 ഫീച്ചർ സിനിമകളും കുട്ടികളുടെ നാല് സിനിമകളുമാണ് മത്സരത്തിനുള്ളത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ ആമി, വൈസ് ചെയർപേഴ്സൺ ബീന പോൾ എഡിറ്റിംഗ് നിർവ്വഹിച്ച കാർബൺ എന്നീ സിനിമകൾ മറ്റു അവാർഡുകൾക്കായി മത്സരിക്കും.

This post was last modified on February 19, 2019 2:07 pm