X

ഷൂക്കൂര്‍ വധം; ജയരാജനും രാജേഷിനും എതിരേയുള്ള അനുബന്ധ കുറ്റപത്രം കോടതി തള്ളി, സിബിഐക്ക് തിരിച്ചടി

ഹൈക്കോടതിയെ സമീപിക്കാന്‍ സിബിഐയോട് സെഷന്‍സ് കോടതി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നും തിരിച്ചടി. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനന്‍, സിപിഎം എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ക്കെതിരേ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി മടക്കിയതോടെയാണ് സിബിഐക്ക് തിരിച്ചടി നേരിട്ടത്.

കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സെഷന്‍സ് കോടതി സിബി ഐയോട് പറയുന്നത്, ഏതു കോടതി കുറ്റപത്രം പരിഗണിക്കണമെന്നു ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിക്കുന്നത്. കേസിന്റ വിചാരണ കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നും സിബിഐ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ആവശ്യം അപ്രസക്തമായിരിക്കുകയാണ്. നേരത്തെ കൊ്ച്ചി സിബിഐ കോടതിയില്‍ നിന്നും കുറ്റപത്രം മടക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തലശ്ശേരി സെഷന്‍സ് കോടതിയെ സിബിഐ സമീപിക്കുന്നത്.

അതേസമയം പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതി കുറ്റപത്രം പരിഗണിക്കണമെന്നു ഹൈക്കോടതി തീരുമാനം എടുത്തശേഷം ഇരുവരുടെയും വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നാണ് സെഷന്‍സ് കോടതി പറഞ്ഞത്.