X

‘മണിക൪ണിക’ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ കൃഷ്

എല്ലാം സ്വന്തമായി വേണമെന്നാണ് കങ്കണയുടെ ആഗ്രഹം. അതു തന്നെയാണ് മണികര്‍ണ്ണികയിലും സംഭവിച്ചത്

ഝാന്‍സി റാണിയുടെ ജീവിത കഥ പറയുന്ന കങ്കണ റാവത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് മണികർണികാ: ദി ക്വീന്‍ ഓഫ് ഝാന്‍സി.ചിത്രം ജനുവരി 25 നു തീയേറ്ററിൽ എത്തിയിരുന്നു.

ചിത്രം തടയുമെന്ന് ആഹുവ്വനം ചെയ്തുകൊണ്ട് കർണ്ണി സേന രംഗത്ത് വന്നതും വാർത്തയായിരുന്നു.
കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ജാഗര്‍വാമുടി സിനിമയില്‍ നിന്ന് പിന്‍മാറിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിനു പിന്നാലെ കങ്കണ സംവിധാന രംഗത്തേയ്ക്ക് വരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ കൃഷ്. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കങ്കണ തന്നോട് മോശമായി പെരുമാറിയെന്നും പരിഹസിച്ചെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഭൂരിഭാഗം ഭാഗവും കങ്കണ ചിത്രീകരിച്ചുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും കൃഷ് പറഞ്ഞു.

സീ സ്റ്റുഡിയോയില്‍ ചെയ്ത പലഭാഗങ്ങളും ഇഷ്ടമായില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. ഭേജ്പുരി സിനിമകളെ പോലെയുണ്ടെന്നായിരുന്നു താരത്തിന്റെ കമന്റ്. ചിത്രത്തിന്റെ പകുതിയില്‍ അധികം ഭാഗം സംവിധാനം ചെയ്തിട്ടും ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് തന്റെ പേര് ഒഴിവാക്കുകയായിരുന്നു. ഇത് കങ്കണയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.
എല്ലാം സ്വന്തമായി വേണമെന്നാണ് കങ്കണയുടെ ആഗ്രഹം. അതു തന്നെയാണ് മണികര്‍ണ്ണികയിലും സംഭവിച്ചതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on January 29, 2019 12:06 pm