X

തര്‍ക്കഭൂമി ഒഴിച്ച് 67ഏക്കര്‍ തിരിച്ചു നല്‍കണം: അയോധ്യ വിഷയത്തിൽ‌ കേന്ദ്രം സുപ്രീം കോടതിയിൽ

അയോധ്യയിലെ തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിനു വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തര്‍ക്കഭൂമി അല്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേന്ദ്രത്തിന്റെ ആവശ്യം. അപേക്ഷ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

അനുമതി ലഭിച്ചാലുടന്‍ ഉടനടി  ക്ഷേത്ര നിര്‍മ്മാണം തുടങ്ങാനായാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്വാമി ട്വീറ്റ് ചെയ്തു. രാമജന്മഭൂമിന്യാസിനോ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിനോ ഭൂമി വിട്ടു കൊടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നുമാണ് കേന്ദ്ര നിലപാടെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇതിനായുള്ള റിട്ട് പെറ്റീഷനാണ് കേന്ദ്രം ഇപ്പോള്‍ സമര്‍പ്പിച്ചതെന്നാണ് സ്വാമി പറയുന്നത്.

അയോധ്യയിലെ തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിനു വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.

1992ല്‍ തകര്‍ക്കപ്പെടുന്നതിന് മുമ്പ് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താകെ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ തര്‍ക്കമില്ലാത്ത അധികഭൂമിയെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനും സുപ്രീംകോടതി ഈ ഉത്തരവ് ബാധകമാണ്.

2.7 ഏക്കര്‍ ഭൂമി സംബന്ധിച്ച് മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 67 ഏക്കറും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും തര്‍ക്കം തീര്‍പ്പാക്കുന്നതു വരെ ആര്‍ക്കും കൈമാറരുതെന്നുമാണ് കോടതി നിര്‍ദേശം. 2011ലും ഇതേ നിലപാടു തന്നെ സുപ്രീംകോടതി ആവര്‍ത്തിച്ചിരുന്നു. അയോധ്യ ഭൂമിത്തര്‍ക്കം സംബന്ധിച്ച് സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഭൂമി കൈമാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്.

This post was last modified on January 29, 2019 12:35 pm