X

‘മിഖായേൽ’ സിനിമക്ക് നെഗറ്റീവ് റിവ്യൂ ; പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകൾ പൂട്ടിച്ച് അണിയറ പ്രവർത്തകർ

ഫേസ്ബുക്ക് കോപ്പിറൈറ്റ് പോളിസി ഉപയോഗിച്ച് താൽക്കാലികമായാണ് ഗ്രൂപ്പുകൾ പൂട്ടിച്ചിരിക്കുന്നത്.

നിവിൻ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മിഖായേൽ. ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നലെ റിലീസ് ചെയ്തിരുന്നു. എന്നാൽ ആവറേജ് റിപ്പോർട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകൾ പൂട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

മിഖായേൽ സിനിമയുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത മൂവി ട്രാക്കർ, മൂവി മുൻഷി എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്‌ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികൾ ചൂഷണം ചെയ്യുന്ന നിലപാടാണ് സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കോപ്പിറൈറ്റ് പോളിസി ഉപയോഗിച്ച് താൽക്കാലികമായാണ് ഗ്രൂപ്പുകൾ പൂട്ടിച്ചിരിക്കുന്നത്. നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഇൻഡിവിജ്വൽ അക്കൗണ്ടുകൾക്കും പൂട്ട് വീണട്ടുണ്ടന്നാണ് റിപോർട്ടുകൾ .

‘വില്ലന്‍’, ‘ആമി’, ‘മോഹന്‍ലാല്‍’ തുടങ്ങിയ സിനിമകളുടെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത ഗ്രൂപ്പുകൾക്കും ഇൻഡിവിജ്വൽ അക്കൗണ്ടുകൾക്കും നേരത്തെ സമാനമായ രീതിയിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്യത്തിന് നേരെയുള്ള ഇത്തരം കടന്നു കയറ്റങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്.

This post was last modified on January 19, 2019 1:06 pm