X

മതില്‍ ചാടിക്കടന്ന് ‘ബിഗ് ബ്രദര്‍’ വരുന്നു; സിദ്ദിഖ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പുറത്ത് വിട്ടട്ടില്ല.

മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്‌സും ഷൂസും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്.25 കോടിബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പുറത്ത് വിട്ടട്ടില്ല.മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍. ചിത്രം ഡിസംബറിൽ തീയേറ്ററിൽ എത്തും.

This post was last modified on July 31, 2019 9:10 am

Related Post
Leave a Comment